web analytics

ഭർത്താവിൻ്റെ ‘തനിനിറം’ പുറത്തറിഞ്ഞത് മരണശേഷം; അദ്ദേഹത്തിന്റെ ഐപാഡ് തുറന്നപ്പോൾ ഞെട്ടിത്തരിച്ച് ഭാര്യ; പിന്നാലെ, ഭർത്താവിന്റെ ചിതാഭസ്മം കഴിച്ച് പ്രതികാരം !

ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ യുവതി പ്രതികാരം ചെയ്തത് ഭർത്താവിന്റെ ചിതാഭസ്മം ഭക്ഷിച്ച്. കാനഡ സ്വദേശിയായ ജെസിക്ക വൈറ്റ് ആണ് ഈ സംഭവത്തിലെ നായിക. ജീവിച്ചിരിക്കെ ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിഞ്ഞത് ഭര്‍ത്താവിന്റെ ഐപാഡ് തുറന്ന് പരിശോധിച്ചതോടെയാണ്. After the death of her husband, the woman took revenge by eating his ashes.

ദാമ്പത്യജീവിതത്തിലെ ‘ചതി’ തിരിച്ചറിഞ്ഞ യുവതി, ഒടുവില്‍ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന തോന്നലും ദേഷ്യവും കാരണം അദ്ദേഹത്തിന്റെ സംസ്‌കാരത്തിന് ശേഷം സൂക്ഷിച്ചിരുന്ന ചാരം ഭക്ഷിച്ചാണ് പ്രതികാരം തീര്‍ത്തത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരം പട്ടി കാഷ്ഠത്തില്‍ കലര്‍ത്തി ദേഷ്യം തീര്‍ത്തതായും യുവതി പറയുന്നു.

സംഭവം ഇങ്ങനെ:

2015-ല്‍ യു.എസിലെ ടെക്‌സസിലേക്ക് ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് ജെസിക്കയുടെ ഭര്‍ത്താവ് സീന്‍ വൈറ്റ് മരണപ്പെടുന്നത്. മരണശേഷം ഭര്‍ത്താവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഹൂസ്റ്റണിലെ ആശുപത്രിയുടെ നമ്പര്‍ ശേഖരിക്കാനായി അദ്ദേഹത്തിന്റെ ഐപാഡ് ജെസിക്ക ഉപയോഗിച്ചു. ഈ ഐപാഡ് ഓപ്പൺ ചെയ്തപ്പോഴാണ് ചില ഞെട്ടിക്കുന്ന വിവരങ്ങൾ യുവതി അറിയുന്നത്.

നെറ്റിൽ ‘എസ്‌കോര്‍ട്ട്’ സേവനങ്ങള്‍ നല്‍കുന്ന സ്ത്രീകളെക്കുറിച്ചും ‘എസ്‌കോര്‍ട്ട് സര്‍വീസു’കളെ സംബന്ധിച്ചും ഭര്‍ത്താവ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ വിവരങ്ങളാണ് ആദ്യ യുവതിക്ക് ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധ നഗരങ്ങളിലെ ‘എസ്‌കോര്‍ട്ട്’ സേവനങ്ങള്‍ ഭര്‍ത്താവ് ഉപയോഗപ്പെടുത്തിയെന്നും ഒട്ടേറെ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതായുമുള്ള വിവരങ്ങളിവർ അറിയുന്നത്. യു.എസില്‍ ഭര്‍ത്താവ് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെവെച്ചാണ് സ്ത്രീകളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്നും ജെസിക്ക പറയുന്നു.

കംപ്യൂട്ടറില്‍ വിവിധ ഫോള്‍ഡറുകളിലായി നൂറുകണക്കിന് അശ്ലീലവീഡിയോകള്‍ ഭര്‍ത്താവ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. രാത്രി വൈകിയും ജോലിയുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് കംപ്യൂട്ടറിന് മുന്നിലിരുന്നതിന്റെ രഹസ്യം ഇതോടെയാണ് മനസിലായത്.

ഭര്‍ത്താവ് തന്നെ വഞ്ചിച്ചെന്ന് ബോധ്യമായതിന്റെ ദേഷ്യത്തിൽ അദ്ദേഹത്തിന്റെ ചാരം സൂക്ഷിച്ചിരുന്ന ബാഗ് കത്തി ഉപയോഗിച്ച് തുറന്നു അതില്‍നിന്ന് കുറച്ച് ചാരമെടുത്ത് പട്ടിയുടെ വിസര്‍ജ്യത്തില്‍ കലര്‍ത്തി.

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടത്തെ താന്‍ അങ്ങനെ അശുദ്ധമാക്കിയെന്നും ഇതിനുപിന്നാലെയാണ് കുറച്ച് ചാരം ഭക്ഷിച്ചതെന്നും ജെസിക്ക പുസ്തകത്തില്‍ പറയുന്നു. പുതിയതായി രചിച്ച തന്റെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകത്തിലാണ് ജെസിക്ക വൈറ്റ് ഭര്‍ത്താവിന്റെ ചതിയെക്കുറിച്ച് വിവരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ ആശ്വാസം

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ...

പാചകവാതക വിതരണത്തിൽ ആശങ്ക വേണ്ട; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര...

പുലിവാൽ കല്യാണം 2.0! താലികെട്ടിന് മുന്നിൽ രണ്ട് വരന്മാർ; തുടർന്ന് സംഘർഷം

പുലിവാൽ കല്യാണം 2.0! താലികെട്ടിന് മുന്നിൽ രണ്ട് വരന്മാർ; തുടർന്ന് സംഘർഷം ആഗ്ര:...

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട്

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട് കുംഭമേളയിലെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img