web analytics

2024ലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക പുറത്ത്; ആറാംതവണയും ഇടംനേടി കാഞ്ഞിരപ്പള്ളിക്കാരൻ

കോട്ടയം: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവറും പ്രസിദ്ധീകരിച്ച 2024ലെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഇടംനേടി ഡോ. സി.എച്ച്. സുരേഷ്.List of world’s best scientists in 2024 For the sixth time in a row, Dr. CH Suresh.

തിരുവനന്തപുരം സി.എസ്‌.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ചീഫ് സയന്റിസ്റ്റും,പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറുമാണ് സുരേഷ്.

പൂനെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. കമ്പ്യൂട്ടേഷണൽ കെമിസ്ട്രി,തിയററ്റിക്കൽ കെമിസ്ട്രി മേഖലകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നഗോയ സർവകലാശാല (ജപ്പാൻ),ഇന്ത്യാന സർവകലാശാല (യു.എസ്.എ),മാർബർഗ് സർവകലാശാല (ജർമ്മനി) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്.

ബംഗളൂരുവിലെ ഇന്ത്യൻ അക്കാഡമി ഒഫ് സയൻസിന്റെ തിരഞ്ഞടുക്കപ്പെട്ട ഫെലോയാണ്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചെറുമുട്ടത്ത് പി.സി.ഹരിഹരൻ നായർ-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ഡോ. കെ.പി. വിജയലക്ഷ്മി (വിക്രം സാരാഭായി സ്പേസ് സെന്റർ ശാസ്ത്രജ്ഞ).

മക്കൾ:ഹരിശങ്കർ,​റാം ശങ്കർ.
230 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതും നാട്ടിലാണ്. ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച കേന്ദ്രമാക്കാനാണ് ശ്രമം. അതിനൊപ്പമാണ് പുതിയ ഗവേഷണങ്ങൾ ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

Related Articles

Popular Categories

spot_imgspot_img