web analytics

ആ ഡിഎംകെ അല്ല ഈ ഡിഎംകെ; ഇത് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; അൻവറിൻ്റെ പാർട്ടി ഇരു മുന്നണികൾക്കും തലവേദനയാകും; എം.എൽ.എ സ്ഥാനം ഉപേക്ഷിച്ചേക്കും; നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരും

കോഴിക്കോട്‌:പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർ‌ട്ടിക്ക് പേരായി. പി.വി. അൻവറാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)​ എന്നാണ് പുതിയ പാർട്ടിയുടെ പേര്.Anwar MLA’s new party has been named

ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഉണ്ടാകും. ഇന്ന് ചെന്നൈയിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ)​ നേതാക്കളുമായി പി.വി. അൻവർ ചർച്ച നടത്തിയിരുന്നു. ഡി.എം.കെയുടെ സഖ്യകക്ഷിയായിട്ടായിരിക്കും പുതിയ പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക എന്നാണ് സൂചന.

തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.

പി.വി.അൻവർ പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്ഥാനം അയോഗ്യതാ ഭീഷണിയിലാകും. എൽഡിഎഫ് സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്ന് ജയിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഒരാൾ തുടർന്നുള്ള 5 വർഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാർട്ടിയിൽ ചേരാനോ പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അംഗത്വമെടുക്കാനോ മുതിർന്നാൽ അയോഗ്യതയ്ക്കു കാരണമാകും. പുതിയ പാർട്ടിയുടെ ഭാഗമായാൽ ആദ്യപടിയായി സ്പീക്കറുടെ നോട്ടിസ് അൻവറിനെ തേടിയെത്തും.

സി.പി.എമ്മില്‍ നിന്ന്‌ പുറത്തായ പി.വി. അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്‌ ഇരു മുന്നണികള്‍ക്കും ആശങ്ക സൃഷ്‌ടിക്കുന്നു. ഇന്ന്‌ മഞ്ചേരിയിലാണ്‌ പുതിയ പാര്‍ട്ടിയുടെ സമ്മേളനം. നിലമ്പൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നടത്തിയ ശക്‌തിപ്രകടനത്തിന്‌ ശേഷമാണ്‌ മഞ്ചേരിയിലെ റാലി.

ഒരു ലക്ഷം പേരെങ്കിലും സമ്മേളനത്തിനെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. കണ്ണൂരിലെ പ്രമുഖന്‍ ബന്ധപ്പെടുന്നുണ്ടെന്ന്‌ അന്‍വര്‍ തന്നെ വ്യക്‌തമാക്കി. അന്‍വറിനെ പുറത്താക്കിയെങ്കിലും അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ പലതിനും ഉത്തരമായിട്ടില്ല.

കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി അണികളില്‍ അന്‍വറിന്‌ സ്വീകാര്യതയുണ്ട്‌. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ചര്‍ച്ചയാവുന്നുണ്ട്‌. ഇന്നലെ തലസ്‌ഥാനത്ത്‌ ചേര്‍ന്ന സി.പി.എം നേതൃയോഗത്തില്‍ പി.ആര്‍. വിഷയത്തെ ആസ്‌പദമാക്കി ചോദ്യങ്ങളുയര്‍ന്നത്‌ അന്‍വറിന്റെ വിജയമായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.

സി.പി.എമ്മില്‍ നിന്ന്‌ പുറത്തായ നേതാക്കളുടെ പൊതുയോഗങ്ങളില്‍ വന്‍ജനാവലി എത്തുന്നത്‌ പുതിയ കാര്യമല്ല. എം.വി. രാഘവന്റേയും കെ.ആര്‍. ഗൗരിയമ്മയുടേയും യോഗത്തിനെത്തിയ ആള്‍ക്കൂട്ടം പിന്നീട്‌ വോട്ടുകളായി മാറിയില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

പുത്തലത്ത്‌ നാരായണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പുറത്തു പോയപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴത്തേതെന്നതും ശ്രദ്ധേയമാണ്‌.
90കളില്‍ മുസ്‌്ലിം ലീഗ്‌ സംസ്‌ഥാന നേതൃത്വവുമായി ഉടക്കിയ ദേശീയ നേതാവ്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പാതിരാ പ്രസംഗം ശ്രവിക്കാന്‍ കോഴിക്കോട്ടും കണ്ണൂരിലും വന്‍ജനാവലിയെത്തിയെങ്കിലും അതൊന്നും ഐ.എന്‍.എല്ലിന്‌ വോട്ടുകളായി മാറിയില്ലെന്നതാണ്‌ അനുഭവം.

തീര്‍ത്തും മതേതരമായ പാര്‍ട്ടി രൂപീകരിക്കുമെന്നാണ്‌ അന്‍വര്‍ പറയുന്നത്‌. പിന്നാക്ക, ദലിത്‌ വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. സി.പി.എമ്മിനെ ആക്രമിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഒറ്റക്കെട്ടാണെന്ന്‌ ആരോപിച്ചത്‌ യുവാക്കളെ പുതിയ പാര്‍ട്ടിയിലേക്ക്‌ കൂടുതലായി ആകര്‍ഷിക്കാന്‍ കാരണമാകും.

പ്രതിപക്ഷത്തെ രണ്ടാം കക്ഷിയായ മുസ്‌്ലിം ലീഗിന്റെ ശക്‌തി കേന്ദ്രമാണ്‌ മലപ്പുറം. സി.പി.എം ഭരണത്തില്‍ പ്രതിപക്ഷം സജീവമല്ല. സിപി.എം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ഭരണകാലത്ത്‌ ഏറ്റവും തലവേദന സൃഷ്‌്ടിച്ചിരുന്നത്‌ പ്രതിപക്ഷത്തെ രണ്ടാം കക്ഷിയായ മുസ്‌്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന പ്രക്ഷോഭങ്ങളായിരുന്നു.

കോഴിക്കോട്‌ നാദാപുരം മേഖലയില്‍ രാഷ്‌ട്രീയ സംഘര്‍ഷമുണ്ടായ വേളയില്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ കോഴിക്കോട്‌ പോലീസ്‌ കമ്മീഷണര്‍ ഓഫീസ്‌ മാര്‍ച്ച്‌് ലാത്തിച്ചാര്‍ജില്‍ കലാശിച്ച സന്ദര്‍ഭങ്ങളുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ എട്ട്‌ വര്‍ഷത്തിലേറെയായി ലീഗിനെ കൊണ്ട്‌ സംസ്‌ഥാനത്ത്‌ ഭരണം കൈയാളുന്ന സി.പി.എമ്മിന്‌ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്‌.

ലീഗിന്റെ നിസ്സംഗതയുടെ സാഹചര്യം കൂടിയാണ്‌ പി.വി. അന്‍വര്‍ എന്ന സി.പി.എമ്മിന്റെ സ്വതന്ത്ര എം.എല്‍.എ സമര്‍ഥമായി മുതലെടുക്കുന്നത്‌. എന്നാല്‍, അന്‍വറിനൊപ്പം നില്‍ക്കുമെന്ന്‌ കരുതിയിരുന്ന മറ്റൊരു സ്വതന്ത്ര എം.എല്‍.എ. ഡോ: കെ.ടി. ജലീല്‍ താന്‍ സി.പി.എമ്മിനൊപ്പമാണെന്ന്‌ നിലപാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അറുപത്‌ കഴിഞ്ഞ്‌ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിരമിക്കുകയാണെന്ന്‌ പ്രഖ്യാപിച്ച ശേഷമാണ്‌ മനംമാറ്റം. ജലീലിനെ അപേക്ഷിച്ച്‌ കൂടുതല്‍ സെക്യുലര്‍ പാരമ്പര്യം അവകാശപ്പെടാനാവുന്ന നേതാവാണ്‌ അന്‍വര്‍. സിമിയിലൂടെ ലീ്‌ഗ് വഴി സി.പി.എം സ്വതന്ത്രനായി മാറിയ നേതാവാണ്‌ ജലീല്‍.
പുതിയ പാര്‍ട്ടി 2004ല്‍ നടന്‍ ദേവന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ്‌ പാര്‍ട്ടി പോലെയോ, പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്യുലര്‍) പാര്‍ട്ടി പോലെയോ ജമാഅത്തെ ഇസ്‌്ലാമി 2011ല്‍ തുടങ്ങിയ വെല്‍ഫയര്‍ പാര്‍ട്ടി പോലെയാവാന്‍ സാധ്യതയില്ല.

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി കരുത്ത്‌ തെളിയിക്കുന്ന പക്ഷം മുന്നണി ബന്ധങ്ങളില്‍ അന്‍വറിന്റെ പാര്‍ട്ടി എന്ത്‌ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ഉറ്റ്‌ നോക്കുകയാണ്‌ രാഷ്ര്‌ടീയ കേരളം. എന്നാല്‍, പാര്‍ട്ടി നേതാവായി പി.വി. അന്‍വര്‍ രംഗത്തുണ്ടാവുമോയെന്നതിലും സംശയമുണ്ട്‌. ധാരാളം കേസുകളുടെ നൂലാമാലയില്‍ പെടുന്ന അന്‍വറിന്‌ എം.എല്‍.എ സ്‌ഥാനമില്ലാതെ ഇതെല്ലാം നേരിടുക പ്രയാസമാവും

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍ 45-കാരിക്ക് പരുക്ക്, യുവാക്കള്‍ അറസ്റ്റില്‍

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

Related Articles

Popular Categories

spot_imgspot_img