web analytics

അജിത്‌ കുമാറിനെതിരായ പരാതികളിൽഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; ശബരിമല അവലോകന യോഗത്തില്‍ നിന്ന് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്തിന്?

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്‌ കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.The DGP’s investigation report into the complaints against ADGP MR Ajith Kumar has been handed over to the government

ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളത്.

റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.

അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.

അന്വേഷണത്തിന്റെ സമയപരിധി ഒക്‌ടോബര്‍ 3 ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകകയായിരുന്നു.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.

മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്‍കിയതിനാല്‍ അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല.

അതേ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി അജിത് കുമാറിനെ കൈയ്യൊഴിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞതായുള്ള സൂചനകള്‍ പുറത്ത് വന്നു. ഇന്ന് ഉച്ച കഴിഞ്ഞ് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനായിട്ടും അജിത് കുമാറിനെ മാറ്റി നിര്‍ത്തിയത് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് വിലയിരുത്തല്‍.

ഡിജിപി പങ്കെടുത്ത ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ എഡിജിപിയോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന സൂചനകള്‍.

അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ തൊടുത്തുവിട്ട ആരോപണങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും തിരിഞ്ഞുകുത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. പ്രത്യേകിച്ച് സിപിഎമ്മുമായി ഏറെ അടുത്തിരുന്ന മുസ്ലിം സമുദായം പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെ ഇനിയും അജിത് കുമാറിനെ സംരക്ഷിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്.

അതേസമയം, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതുപോലുള്ള ആരോപണങ്ങള്‍ ഒരു ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പദവിയില്‍ നിന്നും മാറ്റാന്‍ തക്ക കാരണങ്ങളല്ല. അങ്ങനെ വന്നാല്‍ ടിപി സെന്‍കുമാറിനെപ്പോലെ അജിത് കുമാര്‍ അതേ കസേരയില്‍ തിരികെയെത്തും.

എന്നാല്‍ തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വ്യക്തമാകുകയോ അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണത്തില്‍ തെളിവ് ലഭിക്കുകയോ ചെയ്താല്‍ നടപടി ആകാം.

പക്ഷേ അതിന് ശക്തമായ അന്വേഷണ റിപ്പോര്‍ട്ട് കൂടിയേ തീരൂ. അത് കണ്ട് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ആകാനും പാടില്ല. അതിനാലാണ് അനില്‍ കുമാറിനെതിരായ അന്വേഷണത്തിന്‍റെ ചുമതല ഡിജിപിയ്ക്ക് നല്‍കിയത്.

റിപ്പോര്‍ട്ട് കുറ്റമറ്റതല്ലെങ്കില്‍ നടപടിയെടുക്കുക പ്രായോഗികമാകില്ല. മാധ്യമങ്ങളിലെ കോലാഹലങ്ങളും സിപിഎം പോലുള്ള കക്ഷികളുടെ ആവശ്യവും മാത്രം പരിഗണിച്ച് നടപടി സാധ്യമല്ല. അതിനാല്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളിലൂടെ അജിത് കുമാറിനെ മാറ്റി നിര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നീക്കം.

ഇപ്പോള്‍ അതിലേയ്ക്ക് കാര്യങ്ങള്‍ എത്തി തുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ശബരിമല അവലോകന യോഗത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഏകോപനം നിര്‍വഹിക്കാന്‍ ആ കസേരയില്‍ ഉണ്ടാകില്ലെന്നുറപ്പുള്ള ആളെ എന്തിന് അവലോകന യോഗത്തില്‍ പങ്കെടുപ്പിക്കണം എന്നതായിരിക്കാം സര്‍ക്കാര്‍ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

Other news

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img