web analytics

ജീപ്പിലെത്തിയവർ ആവശ്യപ്പെട്ടത് നൂറു രൂപയുടെ ഡീസൽ; ഇ പോസ് മെഷീനില്‍ തുക സെറ്റ് ചെയ്തപ്പോൾ ഒരു പൂജ്യം കൂടിപ്പോയി; പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

കോഴിക്കോട് : താമരശ്ശേരിയിൽ ഐ.ഒ.സി പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമായ മര്‍ദനം. ജീപ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ താമരശ്ശേരി കെടവൂര്‍ സ്വദേശിയാണ് ഇവരെ മര്‍ദിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.IOC petrol pump employees brutally beaten up in Thamarassery

ചുങ്കത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ജീപ്പില്‍ നൂറു രൂപക്കാണ് ഡീസല്‍ നിറക്കാന്‍ ആവശ്യപ്പെട്ടത്. ഡീസൽ അടിച്ച ശേഷം ഗൂഗിള്‍ പേ ചെയ്യാനായി ഇ പോസ് മെഷീനില്‍ നൂറിന് പകരം ജീവനക്കാര്‍ 1000 രേഖപ്പെടുത്തി.

ഇതോടെ തർക്കമായി. തങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ഇടപാട് നടന്നിട്ടില്ലെന്നും പറഞ്ഞപ്പോള്‍ യുവാവ് അക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ അഭിഷേക് പറഞ്ഞു

പമ്പ് ജീവനക്കാരനായ അടിവാരം സ്വദേശി ടിറ്റോയെ ആണ് യുവാവ് ആദ്യം മർദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റൊരു ജീവനക്കാരനായ അഭിഷേകിന് മര്‍ദ്ദനമേറ്റത്. ഇവർ പിന്നീട് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പമ്പുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

സൂര്യയും തൃഷയും തമ്മിൽ അസ്വാരസ്യങ്ങളോ? ‘കറുപ്പി’ വിജയ പോസ്റ്റിൽ നിന്ന് നായികയെ ഒഴിവാക്കി സൂര്യ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച!

സൂര്യയും തൃഷയും തമ്മിൽ അസ്വാരസ്യങ്ങളോ? 'കറുപ്പി' വിജയ പോസ്റ്റിൽ നിന്ന് നായികയെ ഒഴിവാക്കി...

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അലർട്ടുകളും വിവരങ്ങളും

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

‘ആക്രമിക്കുന്നത് അമേരിക്കയാണ്!’ ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാകുന്നു

'ആക്രമിക്കുന്നത് അമേരിക്കയാണ്!' ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി...

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

Related Articles

Popular Categories

spot_imgspot_img