പുതുവർഷത്തിൽ പണക്കാരനാകാൻ  മയക്കുമരുന്നു കച്ചവടം; കൊണ്ടുവന്നത് 2.983 കിലോഗ്രാം മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ്; ഇരുപത്തിനാലുകാരന് ഇനി പത്തുവർഷം അഴിയെണ്ണാം

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 2.983 കിലോഗ്രാം മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ് പിടികൂടിയ സംഭവത്തിൽ രണ്ടാം പ്രതിക്ക് പത്ത് വർഷം കഠിനതടവും 1,50,000/- രൂപ  പിഴയും വിധിച്ചു.The second accused was sentenced to ten years rigorous imprisonment and a fine of Rs.1,50,000/- for the seizure of methamphetamine hydrochloride

കൊടുങ്ങല്ലൂർ തിരുവള്ളൂർ  പറുപ്പനക്കൽ വീട്ടിൽ അബ്ദുൾ മജിദ് മകൻ സൈനുൾ ആബിദ് (24 വയസ്സ്)നെയാണ് ശിക്ഷിച്ചത്.

ചികിത്സയിൽ കഴിയുന്ന ഒന്നാം പ്രതിയെ മാറ്റിനിർത്തിയാണ് രണ്ടാം പ്രതിയുടെ വിചാരണ പൂർത്തിയാക്കിയത്. ഒന്നാം പ്രതിയുടെ വിചാരണ ചികിത്സ തീരുന്ന മുറക്ക് നടത്താനാണ് തീരുമാനം.

മയക്കുമരുന്ന് കൈവശം വച്ച കേസിലെ പ്രതിയെ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്  മുജീബ് റഹ്മാൻ സി ആണ് ശിക്ഷ വിധിച്ചത്.

2021 ഡിസംബർ 26 നാണ് സംഭവം. പുതുവത്സരാഘോഷ വിപണി ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. സൈനുൾ ആബിദ് ഈ കേസിലെ രണ്ടാം പ്രതിയാണ്. 

ഒന്നാം പ്രതി കൊടുങ്ങല്ലൂർ  പടാകുളം  കളപ്പുരയ്ക്കൽ വീട്ടിൽ സുഭാഷ് മകൻ രാഹുൽ സുഭാഷിനൊപ്പം സൈനുൾ ആബിദ് രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുമ്പോഴാണ്  പിടിയിലായത്.

ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ  എസ്. മനോജ്കുമാറിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശൻ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന  ബി.ടെനിമോൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ 2014, ഫാരി എൻ.കെ. ഹാജരായി

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img