കോട്ടയം: യാത്രക്കാരുടെ പേടിസ്വപ്നമായ വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ ദുരിതയാത്ര അവസാനിക്കുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ പുതിയ മെമു ട്രെയിൻ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി.(New special MEMU train starts service from October 7)
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും ഫ്രാന്‍സിസ് ജോര്‍ജുമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് എത്തി സര്‍വീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസം സ്‌പെഷ്യല്‍ മെമു സര്‍വീസ് നടത്തും.









