കെ.എസ്.ആർ.ടി.സി.ബസുകളുടെ തിരുകിക്കയറ്റലും ഇടതുവശം ചേർന്ന് പോകാൻ മത്സരിക്കുന്ന മറ്റുവാഹനങ്ങളും; ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ- തുറവൂർ റൂട്ടിൽ അപകടങ്ങൾക്ക് അറുതിയില്ല

എരമല്ലൂർ: ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ- തുറവൂർ റൂട്ടിൽ അപകടങ്ങൾ കുറവില്ലാതെ തുടരുന്നു. നിർമ്മാണം ആരംഭിച്ച് ഒന്നരവർഷം ആകുമ്പോഴും പലരും കാര്യങ്ങൾ പഠിക്കാത്തതാണ് അപകടങ്ങൾ തുടരാൻ കാരണം. There is no end to accidents on the Arur-Thuravur route where the elevated road is being constructed

കെ.എസ്.ആർ.ടി.സി.ബസുകളുടെ തിരുകിക്കയറ്റലും ഇടതുവശം ചേർന്ന് പോകാൻ മറ്റുവാഹനങ്ങൾ ശ്രമിക്കുന്നതുമാണ് പല

അപകടങ്ങൾക്കും കാരണം. നാലുവരിപ്പാതയിലെ മീഡിയന് ഇരുവശവും ഇരുമ്പ് പാളി ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗത സൗകര്യം ഒരുക്കിക്കൊണ്ടാണ് കരാർ കമ്പനി നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, ശക്തമായ മഴയും വെള്ളക്കെട്ടും ഒരു വരിയിലെ ഗതാഗതക്കുരുക്കും വാഹനങ്ങൾ ഇടതുവശം ചേർന്ന് കൊണ്ടുപോയമെല്ലാം കൂടിയായപ്പോൾ റോഡിന്റെ തകർച്ചപൂർണമായി.

അപകടങ്ങൾ വർദ്ധിക്കുകയും നിരവധി പേർ മരിക്കുകയും നൂറു കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ സമരവുമായി സംഘടനകൾ രംഗത്ത് വന്നു. ഇതോടെ

തകർന്ന ഭാഗങ്ങളിൽ ടൈൽ വിരിച്ചെങ്കിലും അപകടങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല.

അപകടം മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ശാശ്വതമായ പരിഹാരത്തിന് കരാർ കമ്പനിയോ,അധികാരികളോ ശ്രമിക്കാത്തതും യാത്ര

ദുരിതപൂർണമാക്കി.

കെ.എസ് ആർ.ടി.സി ഡ്രൈവർമാർക്കും കണ്ടക്ടറന്മാർക്കും കർശന നിർദ്ദേശങ്ങളും സമയ ദൈർഘ്യവും അനുവദിച്ചും സ്വകാര്യ ബസ് ഡ്രൈവറന്മാർക്ക് പൊലീസ് കർശന നിർദ്ദേശങ്ങൾ നൽകിയും ഒരു പരിധിവരെ അപകടം കുറയ്ക്കാവുന്നതാണ്. ഇടതുവശത്തുകൂടിയുള്ള യാത്ര അപകടമെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.”

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ… പേപ്പർ സ്ട്രോക്കെതിരെ വിമർശനവുമായി ട്രംപ്

വാഷിങ്ടൻ: പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്. ബൈഡൻ...

മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകി; പ്രതി പിടിയിൽ

പട്ന: ബിഹാറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രണ്ട് വയസുകാരനെയാണ് ബലി...

പഴമയും പുതുമയും ഒരുപോലെ ഒത്തുചേർന്ന കുടുംബ ചിത്രം! ‘നാരായണീന്റെ മൂന്നാണ്മക്കൾ’റിവ്യൂ

എല്ലാക്കാലത്തും കുടുംബ ചിത്രങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം ഏറെയാണ്. പഴമയും...

കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ; ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ വൈറൽ

പ്രയാ​ഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ...

Related Articles

Popular Categories

spot_imgspot_img