web analytics

‘അർജുന്റെ പേരിൽ ഒരു രൂപ പോലും ഞാൻ പിരിച്ചിട്ടില്ല, തെറ്റ് ചെയ്‌തെങ്കില്‍ എന്നെ കല്ല് എറിഞ്ഞുകൊല്ലാം’; ലോറിക്ക് അർജുന്റെ പേരിടും; കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, അർജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.(Manaf denied the allegations of Arjun’s family)

‘ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ മാനാഞ്ചിറ സ്‌ക്വയറിൽ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാം. ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല.

ഞാന്‍ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ്. അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി ഞാന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്. ഇത് എന്റെ യൂട്യൂബ് ചാനലാണ്. എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, അതൊന്നും എനിക്ക് പ്രശ്‌നമില്ല’ എന്നും മനാഫ് പറഞ്ഞു.

ലോറി ഉടമ മനാഫിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നും കുടുംബം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

Related Articles

Popular Categories

spot_imgspot_img