കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ബിജെപി നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു നടന് അംഗത്വം നൽകിയത്.(Actor Mahesh joined BJP; K Surendran gave membership)
ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ മഹേഷ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ് അദ്ദേഹം.
ഗാന്ധി ജയന്തി ദിനമായ ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സേവാ, ശുചീകരണ പ്രവർത്തനങ്ങളും മെഗാ മെമ്പർഷിപ്പ് ക്യാമ്പെയ്‌നും നടക്കുകയാണ്. രാവിലെ രാജേന്ദ്ര മൈതാനത്തിനു സമീപത്തുള്ള ഗാന്ധി പ്രതിമയിൽ കെ.സുരേന്ദ്രൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയിരുന്നു