വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളും വിസാ തട്ടിപ്പുകളും വ്യാപകമാകുമ്പോൾ ഇടുക്കി കട്ടപ്പന നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.34 foreign recruitment agencies in Idukki town
നാൽപ്പതിനായിരം മാത്രം ജനസംഖ്യയുള്ള കട്ടപ്പന നഗരസഭാ പരിധിയിൽ 34 വിദേശ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് പ്രവർത്തിക്കുന്നത്.
ഇവയിൽ വിദ്യാർഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കാൻ വേണ്ട രേഖകളുള്ളത് രണ്ടെണ്ണത്തിന് മാത്രം. ബാക്കി ഏജൻസികൾ എല്ലാം മറ്റേതെങ്കിലും സ്ഥലത്തെ സ്ഥാപനങ്ങളുടെ ലൈസൻസ് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.
ഒട്ടേറെ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റ് ലൈസൻസ് എന്ന കടമ്പ മറികടക്കാൻ സ്റ്റഡി എബ്രോഡ് എന്ന പേരിലാണ് പ്രവർത്തിക്കുന്നത്.
ഇവയിൽ പലതിനും സ്ഥാപനം പ്രവർത്തിക്കാനായി വേണ്ട മുൻസിപ്പാലിറ്റിയുടെ അനുമതിയും ലഭിച്ചിട്ടില്ല. അടുത്ത കാലത്തായി കട്ടപ്പന കേന്ദ്രീകരിച്ച് ഒട്ടേറെ വീസാ തട്ടിപ്പ് നടന്നതിനെ തുടർന്നാണ് എ.എസ്.പി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ലെങ്കിലും പോലീസ് കേസെടുത്തതായി വിവരമില്ല.
ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വീസാ തട്ടിപ്പുകൾ നടന്നാലും ജീവനക്കാരെ ഉപയോഗിച്ചാണ് പണം വാങ്ങുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നത് എന്നതിനാൽ ഉടമകൾക്കെതിരെ പലപ്പോഴും കേസെടുക്കാൻ കഴിയില്ല.
വീസാ തട്ടിപ്പുകൾക്കെതിരെ കേസെടുത്താൽ പലപ്പോഴംു സ്ഥാപനത്തിലെ ജീവനക്കാരാണ് കുടുങ്ങുക.