കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ഉടൻ ആരംഭിക്കുന്നു. ലുലുവിന്റെ കേരളത്തിലെ ഏഴാമത്തെ ഹൈപ്പർ മാർക്കറ്റാണു കോട്ടയത്തേത്. തിരൂർ, പെരിന്തൽമണ്ണ, തൃശൂർ, കൊല്ലം കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. Lulu Mall in Kottayam with huge facilities in November
പ്രത്യേകതകകൾ ഇങ്ങനെ:
∙2 നിലകൾ, 3.22 ലക്ഷം ചതുരശ്രയടി
∙ജീവനക്കാർ: 650
∙താഴത്തെ നില: ലുലു ഹൈപ്പർ മാർക്കറ്റ്
∙രണ്ടാമത്തെ നില: ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകൾ, 500 പേർക്കിരിക്കാവുന്ന ഫൂഡ്കോർട്ട്, കുട്ടികളുടെ ഉല്ലാസത്തിനുള്ള ഫൺടൂറ.
∙പാർക്കിങ്: 1000 വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിങ്. മുകൾ നിലയിൽ വരെ വാഹനങ്ങൾ എത്തും. മാളിൽ നിന്ന് എംസി റോഡിലേക്കിറങ്ങാൻ പ്രത്യേക റാംപ്.
പുതിയ ലുലു മാളിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്താനും ആദ്യ പ്രാർഥനാസംഗമത്തിൽ പങ്കെടുക്കാനും യൂസഫലി എത്തി.
നവംബർ അവസാനത്തോടെ കോട്ടയത്തു ലുലു മാൾ ആരംഭിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും (ഫസ്റ്റ് ഡിസ്പ്ലേ) അദ്ദേഹം നിർവഹിച്ചു.
ലുലു ഹൈപ്പർ മാർക്കറ്റും മാളും രണ്ടര മണിക്കൂറോളം ചുറ്റിനടന്നു കണ്ട് സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രത്യേകിച്ച് മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഉദ്ഘാടനത്തിനു ഒന്നോ രണ്ടോ മാസം മുൻപു യൂസഫലി നേരിട്ടെത്തി പരിശോധിച്ചു സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്ന പതിവുണ്ട്. ഇതിനായാണ് അദ്ദേഹം എത്തിയത്.