സൗദി ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ മോചനം ഒകേ്‌ടോബര്‍ പത്തിനകം ഉണ്ടാകുമെന്നു സൂചന. Kozhikode native Rahim, who is in Saudi jail, will be released by October 10
കോഴിക്കോട് കോടമ്ബുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്‍റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി ജൂലൈ രണ്ടിനാണു റദ്ദാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെ റഹീമിനെ കണ്ട കോടതി ശിക്ഷ റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്‍റെ മോചനത്തിനുവേണ്ടി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു. ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താന്‍ കഴിയും.
ഇന്ത്യന്‍ എംബസി മുഖേനയാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഔട്ട് പാസ് ലഭിച്ചാല്‍ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കു കയറ്റിവിടും. ഗവര്‍ണറേറ്റ്, പബ്‌ളിക് പ്രോസിക്യൂഷന്‍, കോടതി എന്നിവിടങ്ങളിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്.