കല്ലാറിൽ വനം വകുപ്പിന്റെ മൂക്കിന് കീഴിൽ നിന്ന ചന്ദനമരം മുറിക്കാൻ ശ്രമം ; പുലർച്ചെ നടന്ന സംഭവം വനം വകുപ്പ് അറിഞ്ഞത് വൈകീട്ട് !

ഇടുക്കി കല്ലാറിൽ വനം വകുപ്പ് ഓഫീസിന്റെ തൊട്ടടുത്തു നിന്നും ചന്ദനമരം മുറിച്ച് കടത്താൻ ശനിയാഴ്ച പുലർച്ചെ നടന്ന ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് വൈകീട്ട് അഞ്ചിന്. Attempt to cut sandalwood tree in Kallar.

33 സെന്റീമീറ്റർ വണ്ണവും 10 വർഷം പഴക്കവുമുള്ള മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. മരത്തിന്റെ മുകൾഭാഗം മുറിച്ച് നിലത്തിട്ട നിലയിലാണ്.

കല്ലാറിൽ പ്രവർത്തിക്കുന്ന ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് 150 മീറ്റർ മാത്രം അകലെയുള്ള കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തുവാൻ ശ്രമിച്ചത്.

മുകൾഭാഗം മുറിച്ചശേഷം അടിവശം മുറിക്കുവാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുള്ള വഴിയിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരം പുലർന്നതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കെ.എസ്.ഇ.ബി.യുടെ ഡാം സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

കെ.എസ്.ഇ.ബി. സെക്യൂരിറ്റി ജീവനക്കാർ വിഷയം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടുകൂടിയാണ് ചിന്നാർ ഫോറസ്റ്റ് സെക്ഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; എല്ലിന് പൊട്ടൽ

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ് മുറിയിൽ പൂട്ടിയിട്ട്...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

തർക്കത്തിന് പിന്നാലെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിനരികെ ഭർത്താവ്

കൊച്ചി: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കുട്ടമ്പുഴ മാമലകണ്ടത്ത്...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലേക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛൻറെ സഹോദരനെയും,...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!