‘വേലിതന്നെ തിന്ന വിളവ്’:നോക്കാനേൽപ്പിച്ച വീട്ടിൽ നിന്നും സ്വർണം അടിച്ചുമാറ്റി യുവതി; ഇടുക്കിയിൽ 25 കാരി അറസ്റ്റിലായത് വീട്ടുകാരുടെ ജാഗ്രതയിൽ

അയല്പൽക്കക്കാർ നോക്കാനേൽപ്പിച്ച വീട്ടിൽ നിന്നും സ്വർണം മോഷ്‌ടിച്ചു വിറ്റ യുവതിയെ വീട്ടുകാരും പൊലീസും ചേർന്ന് തന്ത്രപൂർവം കുടുക്കി.The woman was robbed of gold from the house where she was made to look after by the neighbours

ഇടുക്കി തൂക്കുപാലത്താണ് സംഭവം. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25)വാണ് അറസ്റ്റിലായത്.

സെപ്റ്റംബർ ഒന്നിനാണ് മഞ്ജുവിൻ്റെ അയൽവീട്ടിൽ താമസിക്കുന്ന ജ്യോതിഷ്ഭവൻ ജനാർദ്ദനൻപിള്ളയുടെ മകൾ ജ്യോതിലക്ഷ്മ്‌മിയുടെ സഹോദരൻ ജ്യോതിഷിന്റെ വിവാഹനിശ്ചത്തിനായി കുടുംബം ഒന്നാകെ ഒന്നാം തീയതി പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തേക്ക് പോയത്. ഈ സമയം അയൽവാസിയായ മഞ്ജുവിൻ്റെ കൈയിൽ താക്കോൽ ഏൽപ്പിച്ചാണ് ഇവർ പോയത്.

രാത്രി എട്ടോടെ തിരികെയെത്തുകയും ചെയ്‌തു. തിരികെയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ സൂക്ഷിച്ച സ്വർണം നഷ്‌ടപ്പെട്ടതായി അറിയുന്നത്.

കൂടുതൽ പരിശോധനയിൽ വീടിനുള്ളിലെ വിലപിടിപ്പുള്ള മറ്റ് വസ്തു‌ക്കൾ ഒന്നും മോഷണം പോകാത്തതിനാൽ സംശയം തോന്നിയ വീട്ടുകാർ മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവർ മോഷണം നിഷേധിച്ചു.

വീട്ടുകാർ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയതോടെപോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണം വിറ്റതായി കണ്ടെതുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മഞ്ജുവാണ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img