ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലാണ് അപകടം നടന്നത്. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്.(Father and daughter died after car crashes into parked lorry)
വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചാണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് പരുക്ക്; അപകടം തൃപ്രയാറിൽ
ദേശീയപാതയില്‍ തൃപ്രയാറിൽ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകന്‍ ഹാഷിം (18) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.