പേജർ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് ഇങ്ങിനെ ? ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവിട്ട് ന്യൂയോർക്ക് ടൈംസ് !

ലെബനാനിലും സിറിയയിലും ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. This is how the blast was done with a pager

അടുത്തിടെയാണ് തായ്വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ ഹിസ്ബുള്ള 3000 പേജറുകൾ ഓർഡർ ചെയ്തത്. സംഭവം മണത്തറിഞ്ഞ ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജറുകൾ നിർമിക്കുന്ന സമയത്തൊ കടത്തുന്ന സമയത്തൊ ഇവരുടെ ഏജന്റുമാരെ ഉപയോഗിച്ച് പേജറിനുള്ളിൽ ചെറിയ അളവിൽ സ്‌ഫോടക വസ്തുക്കളും സ്‌ഫോടനം നടത്തുന്നതിനുള്ള പ്ലഗ്ഗും ഘടിപ്പിക്കുകയായിരുന്നു.

കമ്പനിയുടെ AR924 എന്ന മോഡൽ പേജറുകളാണ് ഹിസ്ബുള്ള വാങ്ങിയിരുന്നത്. തുടർന്ന് സ്‌ഫോടനം നടക്കേണ്ട സമയത്ത് ഇതിനുള്ള നിർദേശം സന്ദേശ രൂപത്തിൽ പേജറുകളിലേക്ക് അയച്ചു. ഇതോടെയാണ് പൊട്ടിത്തെറിച്ചതും ഹിസ്ബുള്ളയുടെ പ്രവർത്തകരും നേതാക്കളും അടക്കം 2750 പേർക്ക് പരിക്കേറ്റതും. 17 പേർ സിറിയയിലും ലെബനനിലുമായി പേജർ പൊട്ടിത്തെറിച്ച് മരിച്ചിട്ടുണ്ട്. 250 പേരുടെ നില ഗുരുതരമാണ്.

എന്തിനാണ് കാലഹരണപ്പെട്ട പേജറുകൾ…?

മൊബൈൽ ഫോൺ അംഗങ്ങൾ ഉപയോഗിച്ചാൽ ലെക്കേഷൻ മനസിലാക്കി ഇസ്രയേൽ ആക്രമിക്കുമെന്ന വിവരം മനസിലാക്കിയാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിച്ചിരുന്നത്. സന്ദേശങ്ങൾ കോഡ് ഭാഷയിൽ പേജറുകൾ വഴി കൈമാറുന്നത് ഇസ്രയേലിനും മൊസാദിനും ഹിസ്ബുള്ളയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ലോകത്ത് വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘടനകളും മൊബൈൽ ഫോണിന് പകരം പേജറുകൾ ഉപയോഗിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img