ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്ബില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു മർദ്ദനം. The policeman who brutally beat his wife was suspended
മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.
തൃശ്ശൂർ എ.ആർ. ക്യാമ്ബില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്.