ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയെന്ന സ്വപ്‌നം മറക്കേണ്ടി വരുമോ ?? നീക്കം കുടിയേറിയ വിദ്യാർഥികളെ തിരികെ അയക്കാനോ ??

ഇന്ത്യൻ വിദ്യാർഥികളുടേയും കുടിയേറ്റക്കാരുടെയും സ്വപ്‌നഭൂമിയാണ് കാനഡ. പെർമനന്റ് റെസിഡൻസി ലഭിക്കാനുള്ള അധിക സാധ്യത കുറഞ്ഞ ജീവിതച്ചെലവ് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഇവയൊക്കെയാണ് കാനഡയെ പ്രിയപ്പെട്ടതാക്കുന്നത്. (Will Indian students have to forget their dream of Canada?)

എന്നാൽ ഇപ്പോൾ കുടിയേറ്റക്കാരോട് സൗഹൃദ സമീപനമല്ല കാനഡ പുലർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ നിയന്ത്രിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. നാളുകളായി കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും കടക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉൾപ്പെടെയുണ്ടായി.

കുടിയേറ്റം മൂലം ആവശ്യത്തിന് താമസ സൗകര്യം ഇല്ലെന്നതും വിലക്കയറ്റവും , കുടിയേറ്റക്കാർ ഉണ്ടാക്കുന്ന സാമൂഹിക, ക്രമസമാധാന പ്രശ്‌നങ്ങളും സർക്കാരിനെ കുടിയേറ്റ വിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ജൂലൈയിൽ 5000 വിസകളോളം കാനഡ റദ്ദു ചെയ്യുന്ന അവസ്ഥയും ഉണ്ടായി.

ഇതോടെ പി.ആർ. കിട്ടും എന്ന പ്രതീക്ഷയോടെ കാനഡയിൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർഥികളും പ്രതിസന്ധിയിലായി. പഠന സമയം കഴിഞ്ഞിട്ടും പി.ആർ. കിട്ടാത്ത വിദ്യാർഥികൾ ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർക്കൊപ്പം തെരുവിൽ പ്രതിഷേധിക്കുന്നതും സ്ഥിരം കാഴ്ച്ചയാണ്.

കുടിയേറ്റ വിരുദ്ധ നയങ്ങളോട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുടിയേറ്റക്കാർ ഉയർത്തുന്ന പ്രശ്‌നങ്ങളോട് തദ്ദേശീയർക്ക് വലിയ അതൃപ്തിയുണ്ട്. ഇവർ സർക്കാരിനെ സമർദത്തിലാക്കുന്നതാണ് പുതിയ നിലപാടുകൾക്ക് പിന്നിൽ.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് പി.​സി.​ജോ​ർ​ജി​ന് മു​ൻ​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന കേ​സി​ൽ ബി​ജെ​പി നേ​താ​വ്...

വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

Related Articles

Popular Categories

spot_imgspot_img