ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും ഇറങ്ങി; ട്രെയിനിൽ വച്ച് പരിചയപ്പെട്ട ഒഡീഷക്കാരനുമായി ലോഡ്ജിൽ മുറിയെടുത്തു; പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽവച്ച് കാമുകനുമായി….യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽവച്ച് കാമുകനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി.A young woman who had sex with her boyfriend in front of her minor daughter was sentenced to six years rigorous imprisonment and a fine of one and a half lakh rupees

ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പരാതിക്കാരിയായ കുട്ടിക്ക് നൽകണമെന്നും ജഡ്ജി എ.എം. അഷ്‌റഫിന്റെ ഉത്തരവിൽ പറയുന്നു.

എറണാകുളത്തെ ലോഡ്ജിൽവച്ച് ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിയുടെ മുന്നിൽവച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്നതാണ് യുവതിക്കെതിരെ ചുമത്തിയ കുറ്റം.

2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന് യുവതി ഇറങ്ങിയത്. തുടർന്ന് ട്രെയിനിൽ എറണാകുളത്തേക്കുപോയി.

യാത്രക്കിടെ ഒഡിഷ സ്വദേശിയായ ലോചൻ നായ്‍കിനെ പരിചയപ്പെട്ടു. ഇയാൾക്കൊപ്പം രാത്രി ഏഴുമണിയോടെ നോർത്ത് റെയിൽവേസ്റ്റേഷനുസമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപിൽ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്.

17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏൽപ്പിച്ചു. വീട്ടിലെത്തിയ കുട്ടി മുത്തച്ഛൻ മുഖാന്തരം ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചു.

ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ കൂട്ടുപ്രതിയായ ലോചൻ നായ്‌ക് ഒളിവിലാണ്.

കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമൽ, ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

ഈ ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട; ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന്...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

പറയാതെ പറഞ്ഞത് വിശ്വ പൗരനെ പറ്റി; ഗീവർഗീസ് മാർ കൂറിലോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

കോട്ടയം: കോൺ​ഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി...

Related Articles

Popular Categories

spot_imgspot_img