web analytics

ഡല്‍ഹി മദ്യനയ അഴിമതി കേസ്; ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിരുന്ന ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കവിത പുറത്തിറങ്ങിയത്.Delhi Liquor Policy Scam Case; BRS leader K Kavita released from jail

ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും വന്‍ സ്വീകരണമാണ് അഞ്ച് മാസത്തിന് ശേഷം പുറത്തിറങ്ങുന്ന കവിതയ്ക്ക് നല്‍കിയത്.

ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും കവിതയുടെ സഹോദരനുമായ കെ ടി രാമ റാവുവും സ്വീകരിക്കാന്‍ എത്തിയിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നായിരുന്നു കവിത പ്രതികരിച്ചത്.

‘ഞങ്ങള്‍ യോദ്ധാക്കളാണ്. നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങളിതിനെ നേരിടും. ബിആര്‍എസ്, കെസിആര്‍ ടീമിനെ തകര്‍ക്കാന്‍ കഴിയാത്തതാക്കുക മാത്രമാണ് അവര്‍ ചെയ്തത്’, ജയിലില്‍ നിന്നിറങ്ങി ആദ്യ പ്രതികരണത്തില്‍ കവിത പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് സുപ്രീകോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹര്‍ജി പരിഗണിച്ചത്. കേസില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു.

വിഷയത്തില്‍ രണ്ട് ഏജന്‍സികളും അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു തിരുവനന്തപുരം: ക്രമസമാധാന...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

Related Articles

Popular Categories

spot_imgspot_img