തൃശ്ശൂർ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർ മരിച്ചു. വാടാനപ്പള്ളി തൃത്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബനാസിനി ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.(Lorry and private bus collide; The lorry driver died)
ലോറി ഡ്രൈവർ ഈറോഡ് സ്വദേശി അരുണാണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറുടെ മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.