web analytics

ചെറുപ്പത്തിൽ കണ്ട കാഴ്ചകൾ പ്രചോദനമായി, സ്കിൻ ക്യാൻസർ സുഖപ്പെടുത്തുന്ന സോപ്പ് കണ്ടെത്തി 15 വയസ്സുകാരൻ !

തൊലിപ്പുറത്തെ ക്യാൻസർ സുഖപ്പെടുത്തുന്ന സോപ്പ് കണ്ടെത്തി 15 വയസ്സുകാരൻ. സ്കിൻ ക്യാൻസറിന്റെ ചികിത്സാ രീതിയിൽ നിർണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചിട്ടുള്ളത്.15-year-old discovers soap that cures skin cancer

കണ്ടുപിടുത്തം നടത്തിയ 15കാരന് വൻ ആദരവുമായി ടൈം മാഗസിൻ രംഗത്തെത്തി. വിർജീനിയ സ്വദേശിയായ 15കാരൻ ഹേമൻ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയർ അവാർഡ് നേടിയിരിക്കുന്നത്.

സ്കിൻ ക്യാൻസറിന്റെ വിവിധ വകഭേദങ്ങളാണ് 15 കാരന്റെ കണ്ടെത്തലിൽ പരിഹാരം കണ്ടെത്തുന്നത്.

തന്റെ കണ്ടെത്തലിന് ഒരിക്കൽ മറ്റൊരാളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് വമ്പൻ നേട്ടത്തിന് പിന്നാലെ 15കാരന്റെ പ്രതികരണം.

വെറുമൊരു പരിഹാരം എന്നതിനപ്പുറമായി താങ്ങാനാവുന്ന ചെലവിൽ ഈ മരുന്ന് ആളുകളുടെ കയ്യിലെത്തുമെന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത. 

കടുത്ത സൂര്യപ്രകാശത്തിൽ നിന്നും അൾട്രാ വയലറ്റ് പ്രകാശത്തിൽ നിന്നും യാതൊരു വിധ സംരക്ഷണവും കൂടാതെ ആളുകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതാണ് മെലനോമ അടക്കമുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ ഹേമൻ ബെകെല എത്തിച്ചത്.

പിന്നാലെ ഹേമൻ ബെകെലയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ഏഴാം ക്ലാസിലെ അവധിക്കാലത്ത് നടത്തിയ ചില പരീക്ഷണങ്ങളാണ് സോഡിയം ഹൈഡ്രോക്സൈഡിന്റെ സാധ്യതകൾ ഹേമൻ ബെകെലയുടെ മുന്നിൽ തുറന്നു കാട്ടിയത്. 

ദീർഘകാലം സൂര്യപ്രകാശം ഏൽക്കുന്നതിലെ പ്രത്യാഘാതങ്ങളേക്കുറിച്ചും ഹേമൻ ബെകെല പഠിച്ചു. ഇതിന് പിന്നാലെയാണ് സ്കിൻ ക്യാൻസറിനേക്കുറിച്ച് ഹേമൻ ബെകെല ഗവേഷണം ആരംഭിച്ചത്.

ഒടുവിൽ ഇമിക്വിമോഡ് എന്ന ക്യാൻസർ മരുന്ന് പതയുടെ രൂപത്തിലും ഉപയോഗിക്കാമെന്ന് ഹേമൻ ബെകെല കണ്ടെത്തി. ഇതോടെയാണ് എല്ലാവരും ഉപയോഗിക്കുന്ന സോപ്പിൽ ക്യാൻസർ ചികിത്സ പ്രാവർത്തികമാക്കാനുള്ള ഹേമൻ ബെകെലയുടെ ശ്രമങ്ങൾ ആരംഭിച്ചത്. അത് വിജയം കണ്ടപ്പോൾ രാജ്യന്തര അംഗീകാരങ്ങൾ തേടിയെത്തി.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

Related Articles

Popular Categories

spot_imgspot_img