മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.The BJP leader was caught by the locals and handed over to the police for causing an accident by driving under the influence of alcoho

പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്.

കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പൊലീസ് കേസെടുത്തു.

ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ – പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു.

ഇതിൽ കാർ യാത്രക്കാരിയായ പട്ടാഴി സ്വദേശിക്ക് പരിക്കേറ്റു. എന്നാൽ വാഹനം നിർത്താതെ പോയെന്ന് നാട്ടുകാർ പറയുന്നു. ടി.ബി. ജംഗ്ഷനിൽ എത്തിയപ്പോൾ കൂടുതൽ വാഹനങ്ങളിൽ ഇടിച്ചു.

ഒടുവിൽ നാട്ടുകാർ പിന്തുടർന്ന് വാഹനം തടഞ്ഞുവെച്ച് അടൂർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. സുഭാഷ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളിലാണ് ഇടിച്ചത്. ഉടമസ്ഥർ പരാതി നൽകുന്നമുറയ്ക്ക് കൂടുതൽ കേസുകെടുക്കുമെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

Related Articles

Popular Categories

spot_imgspot_img