കുരുക്ക് മുറുകുന്നു; ബൈജൂസും ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

എഡ്‌ടെക് സ്ഥാപനമായ ബൈജൂസുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒത്തുതീർപ്പിന് അനുമതി നൽകിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. (Supreme Court stays settlement with Baijus and BCCI)

ബൈജൂസിന് വായ്പ നല്‍കിയ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ബൈജുവിൻ്റെ ഓപ്പറേഷൻ ക്രെഡിറ്ററായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട്, ബൈജുവിൻ്റെ ഒരു യുഎസ് വായ്പക്കാരൻ്റെ അപ്പീൽ തീർപ്പാക്കുന്നതുവരെ സെറ്റിൽമെൻ്റ് തുകയായ 158 കോടി രൂപ പ്രത്യേക എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്‍സിഎല്‍ടിയുടെ തീരുമാനം യുക്തി രഹിതമാണെന്നും കോടതി പറഞ്ഞു.

2019ൽ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ബ്രാൻഡിം​ഗ് ഉൾപ്പെടുത്തുന്നതിനായി ബിസിസിഐയുമായി കരാർ ഒപ്പു വച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 158 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് ബിസിസിഐ എന്‍സിഎല്‍എടിയെ സമീപിച്ചു. തുടർന്ന് പാപ്പരത്ത നടപടിക്ക് എന്‍സിഎല്‍എടി ഉത്തരവിട്ടു.

കമ്പനിയുടെ ഉത്തരവാദിത്വം ഡയറക്ടർ ബോർഡിൽ നിന്ന് എടുത്ത് മാറ്റി മറ്റൊരു റെസൊല്യൂഷൻ പ്രൊഫഷണലിനെ തൽക്കാലത്തേക്ക് ഏൽപിക്കുന്ന നടപടിയാണിത്. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 23ന് കേള്‍ക്കും.

ഒത്തുതീർപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഗ്ലാസ് ട്രസ്റ്റ് ഇൻക് സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്. ബൈജുവിന് 8,000 കോടി രൂപയിലധികം കടമുണ്ടെന്നും ഒരു കടക്കാരൻ എന്ന നിലയിൽ തിരിച്ചടവിൽ മുൻഗണന നൽകണമെന്നും ഗ്ലാസ് ട്രസ്റ്റ് അവകാശപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണം

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ...

ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ...

സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി...

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി...
spot_img

Related Articles

Popular Categories

spot_imgspot_img