web analytics

12 മാസത്തിനിടെ ഉത്തേജക ചട്ടം ലംഘിച്ചത് മൂന്നു തവണ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്‌

പാരിസ്: ഇന്ത്യയുടെ പാരാലിംപിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ വിലക്ക്. താരം ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പാരിസ് പാരാലിംപിക്‌സിൽ താരം പങ്കെടുക്കില്ല.(Paralympic champion Pramod Bhagat suspended for 18 months)

12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായാണ് 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയത്. ഇതിനെതിരെ ജൂലൈ 29ന് താരം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയും ഉത്തേജക വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം ശരിവെക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബിഡബ്ല്യുഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

ടോക്കിയോ പാരാലിംപിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പ്രമോദ്. എസ്എല്‍ 3 വിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥേലിനെ വീഴ്ത്തിയാണ് താരം ഒന്നാമതെത്തിയത്. പാരാലിംപിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു പ്രമോദ് നേടിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി കൊച്ചി:...

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

Related Articles

Popular Categories

spot_imgspot_img