തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.(Kerala rain; yellow alert declared in five districts)
വയനാട് ജില്ലയില്‍ ഗ്രീന്‍ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എവിടെയും തീവ്ര, അതി തീവ്ര മഴ മുന്നറിയിപ്പുകള്‍ക്ക് സാധ്യതയില്ലെങ്കിലും ജാഗ്രത തുടരണം എന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ ശക്തമായ മഴയില്‍ മൂന്ന് ദിവസത്തിനിടെ 5 മരണമാണ് സംഭവിച്ചത്. ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തില്‍ മരണം പതിമൂന്നായി. കേദാര്‍നാഥില്‍ കുടുങ്ങിക്കിടന്ന 94 പേരെക്കൂടി രക്ഷപ്പെടുത്തി.