കേരളത്തിനുള്ള കേന്ദ്രത്തിൻ്റെ സമ്മാനം; മൂന്നാം വന്ദേ ഭാരത്  31 ന് സർവീസ് തുടങ്ങും; ഈ റൂട്ട് ബമ്പർ ഹിറ്റാകും

കൊച്ചി: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് സർവീസ് നടത്തുക. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.The new Vande Bharat Special train will start service from 31st of this month

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. 

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്‌.

ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബംഗളൂരുവില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഗുണകരമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

നിലവില്‍ കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. തിരുവനന്തപുരം – കാസര്‍കോട്, മംഗളൂരു – തിരുവനന്തപുരം റൂട്ടുകളിലാണ് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. 

എറണാകുളം – ബംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അതേസമയം, സ്‌പെഷ്യല്‍ ട്രെയിന്‍ ആയി സര്‍വീസ് നടത്തിയ ശേഷം മാത്രമേ സ്ഥിരമായി ഓടിക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!