ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശപ്രകാരം എൻടിഎ നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാല് ലക്ഷം പേർക്ക് അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി.(NEET UG Exam new mark list published)
ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് അഞ്ച് മാർക്ക് നഷ്ടമായത്. പുതുക്കിയ റാങ്ക് പട്ടിക നീറ്റ് യുജി ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാകും. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം നടന്നിരുന്നു.