ജോ ബൈഡന്റെ പിന്മാറ്റത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്ത് വന്ന കമലാ ഹാരിസിനു പിന്തുണയേറുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വംശജയായ കമല ജയിച്ചാൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും. മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ കലയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. (U.S. Will Kamala get support in the election)
കമലയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോ ബൈഡനും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ചെലവിനായി കഴിഞ്ഞ 24 മണിക്കൂറിനിടെ 231 മില്യൺ ഡോളർ ഫണ്ടും കമല നേടിയത് തിരഞ്ഞെടുപ്പിൽ പിന്തുണ ശക്തമാണെന്നത് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് മൂന്നര മാസം ശേഷിക്കേ ഓഗസ്റ്റ് ഏഴിന് മുൻപ് ഡെമോക്രാറ്റുകൾ ഔദ്യോഗികമായി കമലയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കും.
ഡോണാൾഡ് ട്രംപിന് ശക്തമായ വെല്ലുവിളി കമല ഉയർത്തുമെന്നാണ് നിലവിലെ വിവരം. ട്രംപിനോട് എതിരിട്ടുള്ള ബൈഡന്റെ പ്രകടനങ്ങൾ മോശമായതും ജയസാധ്യത കുറഞ്ഞതുമാണ് ബൈഡൻ തിരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറാൻ കാരണം.