ബംഗളൂരു: 13 കൈവിരലുകളും പന്ത്രണ്ട് കാൽ വിരലുകളുമായി അസാധാരണമായി കുഞ്ഞ് ജനിച്ചു. കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലാണ് സംഭവം. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തിൽ ഒരു കുഞ്ഞ് പിറന്നതെന്നാണ് വീട്ടുകാർ പറയന്നത്.The baby was born abnormally with 13 fingers and twelve toes
കുഞ്ഞിന്റെ വലതുകൈയിൽ ആറുവിരലുകളും ഇടത്തേ കൈയിൽ ഏഴുവിരലുകളുമാണ് ഉള്ളത്. ഇരുകാലുകളിലമായി ആറ് വീതം വിരലുകളാണ് ഉള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളിൽ പിതാവ് ഗുരപ്പ കോണൂർ സന്തോഷം പ്രകടിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരമൊരു ആൺ കുഞ്ഞിന് ജന്മം നൽകാനായതെന്ന് അമ്മ ഭാരതി പറഞ്ഞു. ശിശുക്കളിൽ അധിക വിരലുകളും കാൽവിരലുകളും ഉണ്ടാകുന്ന അപൂർവ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
കുഞ്ഞിൻറെ അസാധാരണമായ പ്രത്യേകതകളിൽ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് പിതാവായ ഗുരപ്പ കോണൂർ പറഞ്ഞു. അവർ ആരാധിക്കുന്ന ദേവിയുടെ അവതാരമാണെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വിശ്വാസം.
തൻറെ ഭാര്യ കർണാടകയിലെ കുന്ദരാഗിയിലുള്ള ശ്രീ ഭുവനേശ്വരി ദേവി ശക്തിപീഠം സുരഗിരി ഹിൽസ് ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നുവെന്നും ഗുരപ്പ പറഞ്ഞു. ശിശുക്കളിൽ അധിക വിരലുകളും കാൽവിരലുകളും ഉണ്ടാകുന്ന അപൂർവ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്