കൊല്ലം: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതിബന്ധം വിഛേദിച്ച് കെഎസ്ഇബി. 3,000 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. തുടർന്ന് വെള്ളിയാഴ്ച 11.30-ഓടെ കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരുകയായിരുന്നു.(KSEB disconnected power supply of village office)
ഇതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായി. സാധാരണ വൈദ്യുതി ബിൽ കളക്ടറേറ്റിൽ നിന്നാണ് അടയ്ക്കാറുള്ളത്. മുൻകാലങ്ങളിൽ ബില്ലടക്കാൻ കാലതാമസം വരുമ്പോൾ ഓഫീസിലെ ജീവനക്കാർ സ്വന്തം നിലയിൽ അടയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ കളക്ടറേറ്റിൽനിന്നു നേരിട്ടാണ് കെ.എസ്.ഇ.ബി.യിൽ ബില്ലടയ്ക്കുന്നത്.
വൈദ്യുതി വിച്ഛേദിച്ച ഉടൻ തന്നെ വിവരം മേലധികാരികളെ അറിയിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ.യും എ.ഡി.എമ്മും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് 12.30-ഓടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
Read Also: തിമിംഗല ഛർദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ
Read Also: തിമിംഗല ഛർദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ