web analytics

സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ചു; സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ന്യൂഡൽഹി: സി.ഐ.എസ്.എഫ് ജവാന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ. സ്പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധാ റാണിയാണ് അറസ്റ്റിലായത്.Spice Jet employee arrested for slapping CISF jawan

ജയ്‌പുർ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവം. യുവതി സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയായിരുന്നു. യുവതി അടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

അനുരാധാ റാണിയുടെ കൈവശം വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാവശ്യമായ രേഖയില്ലാത്തതിനാൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദ് ഇവരെ തടയുകയും സ്ക്രീനിങ് നടത്താൻ ആവശ്യപ്പെടുകയുംചെയ്തു.

എന്നാൽ, പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥ എത്തുംമുൻപേ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അനുരാധാ റാണി, ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയുമായിരുന്നെന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ, ജീവനക്കാരിയുടെ കൈവശം മതിയായ രേഖയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ അപമര്യാദയായി സംസാരിച്ചതിനാലാണ് അവർ അടിച്ചതെന്നുമാണ് സ്പൈസ് ജെറ്റ് കമ്പനിയുടെ വാദം.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

Related Articles

Popular Categories

spot_imgspot_img