തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ ആ പച്ച ചുരിദാറുകാരി മരിച്ചു; ആളെ തിരിച്ചറിയാൻ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം

കൊല്ലം: പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.Body of woman who jumped from Punalur suspension bridge to Kalladayat found

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.

ചുറ്റിലുമുള്ളവർ പേടിച്ചു പിൻമാറിയെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചിൽ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാ​ഗവുമായത് കൊണ്ട് തെരച്ചിൽ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img