News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

യൂണിഫോമിലെത്തിയ സബ് ഇൻസ്‌പെക്ടർ വാങ്ങിച്ചത് ഒരു പൊതി കടല; പൈസ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; എസ്.ഐ രാധാകൃഷ്ണന് സസ്പെൻഷൻ

യൂണിഫോമിലെത്തിയ സബ് ഇൻസ്‌പെക്ടർ വാങ്ങിച്ചത് ഒരു പൊതി കടല; പൈസ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; എസ്.ഐ രാധാകൃഷ്ണന് സസ്പെൻഷൻ
July 4, 2024

നിലക്കടല കഴിച്ചിട്ട് പണം കൊടുക്കാതെ കടക്കാരനെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. കടക്കാരനോട് പൊലീസുകാരൻ തട്ടിക്കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്.Policeman suspended for eating peanuts and threatening shopkeeper without paying

ജൂൺ 1നായിരുന്നു സംഭവം. തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് ആണ് രാധാകൃഷ്ണൻ നിലക്കടല വാങ്ങിയത്. പൈസ ചോദിച്ചപ്പോൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞ് കടക്കാരനോട് തട്ടിക്കയറി. താൻ ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഇങ്ങനെ പോയാൽ കച്ചവടം ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെത്തി. പൈസ കൊടുക്കാതെ സ്ഥലം വിടുകയും ചെയ്തു.

തുടർന്ന് കടക്കാരൻ തിരുച്ചിറപ്പള്ളി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഈ സമയം കൊണ്ട് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. രാജൻ എന്നയാളാണ് കട നടത്തുന്നത്. സംഭവം നടക്കുന്ന സമയം രാജന്റെ മകൻ സാം ആയിരുന്നു കടയിൽ. സാം പറഞ്ഞതനുസരിച്ചാണ് പൊലീസിൽ രാജൻ പരാതി നൽകുന്നത്. മകനെ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് രാജന്റെ പരാതി.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]