കള്ളന്മാരുടെ വീട്ടിൽ ഇറച്ചി വ്യാപാരിക്ക് പ്രധാന വേഷം നൽകാമെന്ന് വാ​ഗ്ദാനം; സംവിധായകൻ തട്ടിയെടുത്തത് അറുപത്തി ഏഴരലക്ഷം രൂപ; കാജാ ഹുസൈൻ പിടിയിൽ

പാലക്കാട്: സിനിമയിൽ പ്രധാന വേഷം നൽകാമെന്നും നിർമാണത്തിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ ആണ് അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയായ അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിൽ നിന്നും 67 ലക്ഷം രൂപയായിരുന്നു ഇയാൾ കൈപ്പറ്റിയത്.The director stole 67 lakh rupees Kaja Hussain arrested

തുടക്കത്തിൽ സഹായാഭ്യർത്ഥന എന്ന നിലയിൽ ആയിരുന്നു മുഹമ്മദിൽ നിന്നും കാജാ ഹുസൈൻ പണം വാങ്ങിയത്. രണ്ട് ലക്ഷം രൂപ നൽകി സഹായിക്കണം എന്നും, ഇതിന് പകരമായി സിനിമയിൽ പ്രധാന വേഷം നൽകാമെന്നുമായിരുന്നു കാജാ ഹുസൈൻ മുഹമ്മദിനോട് പറഞ്ഞത്. പിന്നീട് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇത്തരത്തിൽ പലതവണയായി പണം കാജാ ഹുസൈന് കൈമാറിയിരുന്നു.

എന്നാൽ സിനിമയിൽ വേഷമോ, ലാഭവിഹിതമോ ലഭിച്ചില്ല. ഇതോടെ മുഹമ്മദ് പണം തിരികെ ചോദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കയ്യിൽ ഇല്ലെന്നും പിന്നീട് നൽകാമെന്നും ഇയാൾ പറഞ്ഞു. ഇത്തരത്തിൽ പല തവണ അവധി നൽകിയിട്ടും കാജാ ഹുസൈൻ പണം തിരികെ നൽകിയില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന് പിന്നാലെ കാജാ ഹുസൈൻ മുൻകൂർ ജാമ്യവുമായി കോടതിയെ സമീപിച്ചു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കള്ളന്മാരുടെ വീടെന്ന ചിത്രത്തിൽ പ്രധാന വേഷം നൽകാം എന്നായിരുന്നു കാജാ ഹുസൈന്റെ വാഗ്ദാനം.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

Related Articles

Popular Categories

spot_imgspot_img