web analytics

ടീമിൽ സഞ്ജു ഇല്ല; സിംബാബ്‌വെ പര്യടനത്തിൽ വിക്കറ്റ് കാക്കാൻ ധ്രുവ് ജുറെൽ; പകരക്കാരനായി ജിതേഷ് ശർമ; പുതിയ ടീം പ്രഖ്യാപനത്തിൽ മൂന്നു മാറ്റങ്ങൾ

മലയാളി താരം സഞ്ജു സാംസണിന്റെ കഷ്ടകാലം തുടരുകയാണ്. ടി20 ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി ഒരു മൽസരം പോലും കളിക്കാൻ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ ഈയാഴ്ച ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിലായിരുന്നു. Sanju Samson, Yashaswi Jaiswal and Shivam Dubey will travel to Zimbabwe after arriving in India.

എന്നാൽ അഞ്ചു മൽസരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരിക്കുയാണ്. അദ്ദേഹത്തെക്കൂടാതെ ഓപ്പണർ യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർക്കും സ്ഥാനം നഷ്ടമായി.

പകരക്കാരായി ജിതേഷ് ശർമ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവർ ടീമിലെത്തി. ട്വന്റി20 ലോകകപ്പ് നേടിയ ടീം ബാർബഡോസിൽ കുടുങ്ങിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ബാർബഡോസിൽനിന്ന് താരങ്ങൾ നാളെ ഇന്ത്യയിലേക്കെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ ഇന്ത്യയിലെത്തിയ ശേഷം പിന്നീട് സിംബാബ്‍വെയിലേക്കു പോകും. മോശം കാലാവസ്ഥയെ തുടർന്നാണ് ബാർബഡോസിലുള്ള ഇന്ത്യൻ ടീമിന്റെ യാത്ര വൈകുന്നത്. ജൂലൈ ആറിനാണ് ഇന്ത്യ– സിംബാബ്‍വെ പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെ ബിസിസിഐ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഋഷഭ് പന്തായിരുന്നു എല്ലാ മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. വിരാട് കോലി ഓപ്പണറായി എത്തിയതോടെ യശസ്വി ജയ്സ്വാളും കളിക്കാനിറങ്ങിയില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണു സഞ്ജു കളിച്ചത്. ശുഭ്മൻ ഗില്ലാണ് ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

സിംബാബ്‍വെയ്ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ‌, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

Related Articles

Popular Categories

spot_imgspot_img