ഇടുക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബി.ഡി.ഒ. മദ്യപിച്ചെത്തി മൂന്നുപേരെ മർദിച്ചതായി പരാതി. സംഭവത്തിൽ അസിസ്റ്റന്റ് ബി.ഡി.ഓ.എം.എം.മധുവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. (Assistant BDO came to duty drunk in Kattappana, Idukki)
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനം പിന്നോട്ട് എടുക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തിനിടെ ഇരട്ടയാർ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർക്കാണ് ആദ്യം ബി.ഡി.ഒ.യുടെ മർദനമേറ്റത്.
പിന്നീട് ഐ.സി.ഡി.എസ്. ഓഫീസിൽ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മർദിച്ചു. തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി മധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.