നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടകനാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി എത്തുന്നതായി സൂചനകൾ. സബ് കലക്ടര്‍ സമീര്‍ കിഷന് ധോണിയുടെ പരിശീലകരില്‍ ഒരാളുമായുള്ള സൗഹൃദം വഴിയാണ് ധോണിയെ സമീപിച്ചത്. എന്നാല്‍ ധോണി വിദേശത്ത് ചികിത്സയിലായതിനാല്‍ വള്ളംകളിക്ക് എത്തുമോ എന്നതില്‍ ഉറപ്പു ലഭിച്ചിട്ടില്ല. (Nehru Trophy Boat Race: Attempt to bring cricket legend to inauguration)
70ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് പുന്നമടക്കായലില്‍ നടക്കും. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വാര്‍ഷിക ബജറ്റ് കമ്മിറ്റി പാസാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2.87 കോടി രൂപയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്. ചെലവുകള്‍ കഴിഞ്ഞ് 3.28 ലക്ഷം രൂപയായിരുന്നു മിച്ചം വന്നത്.
Read More: വന്ദേഭാരതിനും ഗതിമാനും അര മണിക്കൂർ യാത്ര സമയം കൂടും; കാരണമിത്
Read More: പെരുംമഴയ്ക്ക് ശമനമില്ല; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്