ബസിലോ വിമാനത്തിലോ ഒക്കെ ആണ് യാത്രയെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത്നമുക്ക് ഇഷ്ടപ്പെട്ട സീറ്റ് ഒഴിവുണ്ടെങ്കില്‍ നമുക്ക് അത് തിരഞ്ഞെടുക്കാന്‍ കഴിയും എന്നാല്‍ ട്രെയിനില്‍ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ ഒരിക്കലും സീറ്റ് മാപ്പില്‍ നിന്ന് ഇഷ്ടപ്പെട്ടത് നോക്കി തിരഞ്ഞെടുക്കാന്‍ കഴിയില്ല. എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? (This is because you can never book a preferred seat in a train like in a plane or a bus)
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രെയിനില്‍ ഈ സൗകര്യം ഒഴിവാക്കിയിരിക്കുന്നത്. ബസില്‍ നിന്നും വിമാനത്തില്‍ നിന്നും വ്യത്യസ്തമായി സീറ്റുകളുടെ എണ്ണം കൂടുതലാണെന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. ഭാരം കൃത്യമായി വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍, ചലന സമയത്ത് ട്രെയിനിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ശക്തി അനുഭവപ്പെടും. ഇതു തീവണ്ടിയുടെ സ്ഥിരത ഇല്ലാതാക്കും. അപകട സാധ്യത വർധിപ്പിക്കും.
സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനായി യാത്രക്കാരുടെ ഭാരം അതിന്റെ കോച്ചുകളിലുടനീളം തുല്യമായി വിതരണം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒന്നിലധികം കോച്ചുകളുള്ള, ഓരോന്നിനും 72 സീറ്റുകളുള്ള ഒരു ട്രെയിന്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ട്രെയിനിലുടനീളം സമതുലിതമായ വിതരണം നടത്തുന്ന രീതിയിൽ മാത്രം സീറ്റുകൾ അനുവദിക്കൂ.
ട്രെയിനിന്റെ മദ്ധ്യത്തില്‍ നിന്ന് അറ്റത്തേക്ക് സീറ്റുകള്‍ നിറയ്ക്കാന്‍ തുടങ്ങുന്നു. ഇത് എല്ലാ കോച്ചുകള്‍ക്കിടയിലും തുല്യ ഭാര വിതരണം ഉറപ്പാക്കുന്നു. തുല്യമായി വിതരണം ചെയ്യപ്പെട്ട ലോഡ് പാളം തെറ്റാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ വളവുകളിലും, ബ്രേക്കുകള്‍ പ്രയോഗിക്കുമ്പോഴും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ചിലപ്പോഴെങ്കിയും നിങ്ങള്‍ ചില കോച്ചുകളില്‍ സീറ്റുകള്‍ കാലിയായി കിടക്കുന്നതു കാണാനുള്ള കാരണം ഇനി ചിന്തിക്കേണ്ട.