ആന്റിഗ്വ: നിയമലംഘനത്തിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറിനെ താക്കീത് ചെയ്ത് ഐസിസി. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് താരത്തിനെതിരേ നടപടി. ഐസിസി നിയമങ്ങളുടെ ലംഘനത്തിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു.(David Miller receives warning from ICC)
ഇംഗ്ലണ്ടിനെതിരായ സൂപ്പർ എട്ട് മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം. സാം കുറാൻ എറിഞ്ഞ പന്ത് മില്ലറുടെ അരക്കെട്ടിന് നേരെയാണ് പാഞ്ഞടുത്തത്. പിന്നാലെ നോ ബോൾ വിളിക്കണമെന്ന് മില്ലർ ആവശ്യപ്പെട്ടു. എന്നാൽ നോ ബോൾ അല്ലെന്നായിരുന്നു അമ്പയറുടെ തീരുമാനം. ഇതോടെയാണ് തീരുമാനത്തിനെതിരെ മില്ലർ രംഗത്തുവന്നത്. ഇതോടെ ഐസിസി താക്കീത് നൽകുകയായിരുന്നു.
അതേസമയം മത്സരത്തിൽ 28 പന്തിൽ 43 റൺസുമായി മില്ലർ തിളങ്ങി. നാല് ഫോറും രണ്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്. മില്ലറെ കൂടാതെ ക്വിന്റൺ ഡി കോക്ക് 65 റൺസ് നേടി. ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ഏഴ് റൺസിന്റെ വിജയവും സ്വന്തമാക്കി.
Read Also: കൊച്ചിയിൽ ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
Read Also: കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്