ലോകകപ്പിൽ സെമി ഉറപ്പിച്ച് മുന്നേറുകയാണ് ടീം ഇന്ത്യ, ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാബ്‌വെ ടൂറിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുകയാണ്. സഞ്ജു സാംസന്റെ കാര്യവും ചർച്ചയാകുന്നു.Fans say that Gambhir will come and play Sanju
കേരളം ആഭ്യന്തര ക്രിക്കറ്റിലെ വലിയ ശക്തികളല്ല. മുംബൈ ലോബിയാണ് ഇന്ത്യൻ ടീമിൽ ആര് കളിക്കണമെന്ന് തീരുമാനിക്കുന്നതെന്ന വിമർശനങ്ങൾ ശക്തമാണ്. അങ്ങനെ നോക്കുമ്പോൾ രഞ്ജി ട്രോഫിയിലടക്കം കാര്യമായൊന്നും അവകാശപ്പെടാനാവാത്ത കേരള ടീമില്‍ നിന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് തന്നെ മഹാ ഭാഗ്യമാണ്.
ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി കളിച്ച സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നേടി ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് താന്‍ എത്തിയത് തന്നെ മഹാഭാഗ്യമാണെന്നും ഒരിക്കലും നിര്‍ഭാഗ്യവാനായി തോന്നുന്നില്ലെന്നും സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കേരളത്തില്‍ നിന്ന് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയത് തന്നെ വലിയ ഭാഗ്യമായി കരുതാം. ഇനി ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്.
ഐപിഎല്‍ പോലെ ലോകം ശ്രദ്ധിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവുകയെന്നത് അത്ര ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഈ നേട്ടം മഹാ ഭാഗ്യം തന്നെയാണ്.
സഞ്ജുവിന്റെ കഴിവുകൊണ്ടാണ് അദ്ദേഹം ഈ സ്ഥാനത്തേക്കെത്തിയത്. രാജസ്ഥാന്റെ നായകസ്ഥാനമെന്നത് സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും സര്‍പ്രൈസായിരുന്നു. ഒരു തവണ ടീമിനെ ഫൈനലില്‍ കളിപ്പിച്ച സഞ്ജു അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്കുമെത്തിച്ചു.
സഞ്ജുവിന്റെ നായകനെന്ന നിലയിലുള്ള വളര്‍ച്ചയും അഭിമാനിക്കാവുന്നതാണ്. കേരള ക്രിക്കറ്റില്‍ നിന്ന് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.
മറ്റൊരു കാര്യം സഞ്ജുവിന്റെ ആരാധക പിന്തുണയാണ്. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സഞ്ജുവിന് അവകാശപ്പെടാനാവില്ല. എന്നിട്ടും സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ വളരെ വലുതാണ്.
ഇത് അധികം താരങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ഏറ്റവും ആരാധക പിന്തുണ ലഭിക്കുന്നവരിലൊരാള്‍ സഞ്ജുവാണ്. വിദേശ പര്യടനങ്ങളിലടക്കം സഞ്ജുവിനായി ആര്‍പ്പുവിളിക്കാന്‍ ആരാധകരെത്തുന്നു.
ഈ ഭാഗ്യവും സഞ്ജുവിന് ലഭിച്ചു. ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റുക എളുപ്പമല്ല. പല താരങ്ങളും ആരാധകരുടെ കണ്ണിലെ കരടാണെങ്കില്‍ സഞ്ജുവിന് ആരാധക ഹൃദയങ്ങളിലാണ് സ്ഥാനം.
ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയും എന്നത് ഇപ്പോൾ തന്നെ വ്യക്തമായിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം,
ജൂലൈ 6-ന് ആരംഭിക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരെയുള്ള 5 ടി20 മത്സരങ്ങൾ അടങ്ങിയ വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ സ്ഥാനം ഏറ്റെടുത്തേക്കും. പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുമെന്നാണ് വിവരം.
ഗൗതം ഗംഭീറിന്റെ കാഴ്ചപ്പാട് അനുസരിച്ച്, ഫോർമാറ്റുകൾക്ക് അനുസരിച്ച് വ്യത്യസ്ത ടീമുകളെ സജ്ജീകരിക്കണം എന്നതാണ്. ടി20 പരമ്പരകൾക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ തിരഞ്ഞെടുക്കുകയും, ഏകദിന – ടെസ്റ്റ് പരമ്പരകൾക്ക് സീനിയർ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്ലാൻ എന്ന് ഗംഭീർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
സൂപ്പര്‍ പോരാട്ടത്തില്‍ നേരിട്ട് സഞ്ജുവിനെ കളിപ്പിക്കില്ല. പിന്നീട് സെമി നടക്കുമ്പോഴും സഞ്ജുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.
രോഹിത് ശര്‍മയാണ് സഞ്ജുവിന്റെ വരവിന് വിലങ്ങ് തടിയാവുന്നത്. ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ രോഹിത് പിന്തുണക്കുന്നു. ബൗളറെന്ന നിലയിലും ദുബെയെ ഉപയോഗിക്കാന്‍ രോഹിത് ആഗ്രഹിക്കുന്നു.
എന്നാല്‍ ടൂര്‍ണമെന്റില്‍ ഓവര്‍ നല്‍കിയത് വളരെ വിരളമായാണ്. എന്നിട്ടും ദുബെയുടെ മികവിനെ വാഴ്ത്തി വീണ്ടും രോഹിത് അവസരം നല്‍കുമ്പോള്‍ മികവുണ്ടായിട്ടും സഞ്ജു വീണ്ടും കരക്കിരിക്കുകയാണ്.
ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ലോകകപ്പ് കളിക്കുന്ന മലയാളി താരമെന്ന നേട്ടത്തിലെത്താനുള്ള അവസരമായിരുന്നു സഞ്ജുവിനെ കാത്തിരുന്നത്. എന്നാല്‍ ഇതിനുള്ള അവസരം രോഹിത് ശര്‍മ കാരണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം.
സഞ്ജു ആരാധകരെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരാശ പങ്കുവെക്കുകയാണ്. ഫീല്‍ഡറെന്ന നിലയില്‍ പോലും ഉപയോഗമില്ലാത്ത താരമാണ് ദുബെ. ഓള്‍റൗണ്ടറെന്ന് വിളിക്കാന്‍ സാധിക്കാത്ത താരമാണ് ദുബെ.
പന്തെടുക്കുമ്പോഴെല്ലാം തല്ലുവാങ്ങുന്നു. ഇത്തരത്തിലുള്ള താരത്തിനായി സഞ്ജുവിനെ തഴയുന്നത് അനീതിയാണെന്നാണ് ആരാധക പക്ഷം. സഞ്ജുവിന് അവസരം നല്‍കിയാല്‍ തിളങ്ങുമെന്നും എന്നാല്‍ അവസരം തഴയുന്നത് മറ്റ് ചിലരുടെ പ്രത്യേക താല്‍പര്യംകൊണ്ടാണെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും സഞ്ജുവിനെ തഴഞ്ഞത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. മികച്ച മുന്നൊരുക്കമാണ് മത്സരത്തിന് മുന്നോടിയായി സഞ്ജു നടത്തിയത്. അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സഞ്ജുവിനെ വീണ്ടും അവഗണിച്ചിരിക്കുകയാണ്. മോശം ഫോമിലായിരുന്നിട്ടും വിരാട് കോലിയെ ഓപ്പണിങ്ങില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചിരിക്കുകയാണ്. 7 മാത്രമാണ് കോലിയുടെ ശരാശരി.
യശ്വസി ജയ്‌സ്വാളിനെപ്പോലെ പയറ്റിത്തെളിഞ്ഞ ഓപ്പണറുണ്ടായിട്ടും കോലിയെ വീണ്ടും ഓപ്പണിങ്ങില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. സഞ്ജുവിനെപ്പോലെ തന്നെ ഒരു അവസരം പോലും നല്‍കാതെ ജയ്‌സ്വാളും തഴയപ്പെടുകയാണ്.
ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന ജയ്‌സ്വാളിനെ ഒതുക്കിയതിന് പിന്നിലും രോഹിത്തിന്റെ മണ്ടത്തരമാണ്. എന്തായാലും ഇന്ത്യ യുവതാരങ്ങളെ തഴയുന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് പറയാം