web analytics

പെറു പറുപറൂന്ന് പന്തുമായി പാഞ്ഞെങ്കിലും ഗോൾ മാത്രം പിറന്നില്ല; അപാര പന്തടക്കവുമായി ചിലെ; 41–ാം വയസ്സിലും സൂപ്പർ സേവുകളുമായി ബ്രാവോ; രസംകൊല്ലിയായി സമനിലക്കളി

ടെക്‌സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല.Copa America draw. The match between Chile and Peru in Group A is a goalless draw.

 സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചിലെയ്‌ക്ക് ഫിനിഷിങ്ങിലെ പോരായ്‌മകളാണ് തിരിച്ചടിയായത്. 

15–ാം മിനിറ്റിൽ മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിച്ച ചിലെയുടെ അലക്സിസ് സാഞ്ചസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനവുമായി പെറു കളം നിറഞ്ഞെങ്കിലും, ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകൾ ചിലെയ്ക്കു രക്ഷയായി. ജിയാൻലൂക്ക ലപാഡുല, പൗലോ ഗുറെയ്റോ എന്നിവരുടെ ഗോൾശ്രമങ്ങൾ ഏറെ പണിപ്പെട്ടാണ് 41കാരനായ ബ്രാവോ രക്ഷപ്പെടുത്തിയത്. ഇതോടെ, കോപ്പ അമേരിക്കയിൽ കളിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ബ്രാവോയ്ക്കു സ്വന്തം.

മത്സരത്തില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. എഡ്വാര്‍ഡോ വര്‍ഗാസും അലക്‌സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 

പന്തടക്കത്തില്‍ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്‌സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല. 

കിട്ടിയ അവസരങ്ങളില്‍ പെറുവും മുന്നേറ്റങ്ങള്‍ നടത്തി. ഇരുടീമുകള്‍ക്കും ഗോള്‍ വലകുലുക്കാനാവാതെ വന്നതോടെ ടീമുകള്‍ ഓരോ പോയന്റ് വീതം പങ്കിട്ട് മടങ്ങി.

സമനില വഴി ലഭിച്ച ഓരോ പോയിന്റുമായി ഗ്രൂപ്പ് എയിൽ കരുത്തരായ അർജന്റീനയ്ക്കു പിന്നിലാണ് ഇരു ടീമുകളും. ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്;...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

Related Articles

Popular Categories

spot_imgspot_img