പ്ലാസ്റ്റിക് സർജനെതിരെ അശ്രദ്ധ മൂലമുള്ള നരഹത്യ ചുമത്തി പോലീസ്. ശസ്ത്രക്രിയയോടെ സ്വന്തം ഭാര്യ മരിച്ച സംഭവത്തിലാണ് പ്ലാസ്റ്റിക് സർജനായ 41 കാരനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ യുഎസിലെ ഫ്ലോറിഡയിൽ റീസ്റ്റാർ പ്ലാസ്റ്റിക് സർജറി എന്ന സ്ഥാപനം നടത്തുന്ന ബെഞ്ചമിൻ ബ്രൗൺ എന്ന യുവ ഡോക്ടർ ആണ് പിടിയിലായത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയ സ്തംഭനത്തെ തുടർന്നാണ് ഇയാളുടെ ഭാര്യ ഹിലരി മരിച്ചത്. വെള്ളിയാഴ്ച അറസ്റ്റ് വാറന്റ് ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. (doctor arrested for killing wife by mistake in anesthesia)
കൈകളിലെ വണ്ണം കുറയ്ക്കുന്നത് മുതൽ ചെവിയുടെയും ചുണ്ടിന്റെയും ആകൃതി ശരിയാക്കാൻ വരെയുള്ള ശാസ്ത്രക്രിയകൾക്കായായണ് ഹിലരി ക്ലിനിക്കിൽ എത്തിയത്. ശസ്ത്രക്രിയകൾക്ക് മുമ്പ് തനിക്കുള്ള അനസ്തേഷ്യ തയാറാക്കിയതും ഹിലരിയാണ്. ചില ഗുളികകളും കഴിച്ചു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഹിലരിക്ക് മയക്കം അനുഭവപ്പെട്ടു.
ഓപ്പറേഷൻ റൂമിൽ വച്ച് ഭാര്യ എന്തൊക്കെ മരുന്നാണ് കഴിച്ചതെന്ന് തിരക്കാതെ ബെഞ്ചമിൻ ഹിലരിക്ക് വീണ്ടും അനസ്തേഷ്യ നൽകി. തന്റെ കാഴ്ച മങ്ങുന്നതായി ഹിലരി പറഞ്ഞെങ്കിലും ബെഞ്ചമിൻ മരുന്നുകൾ കുത്തിവച്ചു. വൈകാതെ ഹിലരിക്ക് ബോധം നഷ്ടമാവുകയും അപസ്മാരം വരാനും തുടങ്ങി.
20 മിനിറ്റിന് ശേഷവും ഹിലരിക്ക് ബോധം ലഭിക്കാതെ വന്നതോടെയാണ് എമർജൻസി സർവീസിനെ വിവരമറിയിച്ചു. തുടർന്ന് ഹിലരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എമർജൻസി സർവീസിനെ വിളിക്കാമെന്ന് അസിസ്റ്റന്റ് നിർദ്ദേശിച്ചെങ്കിലും ബെഞ്ചമിൻ അനുവദിച്ചില്ല എന്ന് പോലീസ് പറഞ്ഞു.