web analytics

ഭാര്യയുടെ വിയോ​ഗം താങ്ങാനായില്ല; ആഭ്യന്തര, പൊളിറ്റിക്കൽ സെക്രട്ടറി ശിലാദിത്യ സ്വയം വെടിവെച്ച് മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ വിയോ​ഗം താങ്ങാനാവാതെ ആശുപത്രി ഐസിയുവിൽവെച്ച് അസം സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ വെടിവെച്ച് ആത്മഹത്യ ചെയ്തു. അസം ആഭ്യന്തര, പൊളിറ്റിക്കൽ സെക്രട്ടറി ശിലാദിത്യ (44) ചേതിയ ആണ് മരിച്ചത്. കാൻസർ ബാധിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ മരണപ്പെട്ടതിന് പിന്നാലെ സർവീസ് തോക്ക് ഉപയോഗിച്ച് ചേതിയ സ്വന്തം തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശിലാദിത്യ ചേതിയ.a top Assam government official shot himself in the ICU of the hospital

ദിവസങ്ങളായി ചേതിയയുടെ കാൻസർ ബാധിതയായ ഭാര്യ അഗമോണി ബോർബറുവ (40) ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസറിൻ്റെ നാലാംഘട്ടത്തിലേക്ക് ഭാര്യ എത്തിയതോടെ ചേതിയ നാലു മാസത്തോളമായി അവധിയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4:25നാണ് അഗമോണിക്ക് ജീവൻ നഷ്ടമായത്. ഭാര്യയ്ക്ക് മരണം സംഭവിച്ച് 15 മിനിറ്റിനിടെയാണ് ചേതിയ ആത്മഹത്യ ചെയ്തത്.

മരണമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ചേതിയ, ഭാര്യയുടെ മൃതദേഹത്തിന് സമീപം നിന്ന് പ്രാർഥിക്കണമെന്നും ഡോക്ടർമാരും നഴ്സുമാരും കുറച്ചു നേരത്തേക്ക് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. ചേതിയയുടെ ആവശ്യപ്രകാരം ജീവനക്കാർ മാറിയതിനു പിന്നാലെ വെടിയൊച്ച കേൾക്കുകയായിരുന്നു. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു. ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img