റീൽസ് എടുക്കുന്നതിനിടെ റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററിൽ ചവിട്ടി കാർ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂർവാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണ സംഭവം നടന്നത്. (Woman falls 300 feet into valley while reversing car to make reel. WATCH)
സുഹൃത്തിനൊപ്പമെത്തിയ യുവതി റീൽസ് എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. റിവേഴ്സ് ഗിയറിലായിരുന്ന കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിൽ തകർത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.
VIDEO | Woman falls 300 feet into a valley while reversing her car to make a reel#Aurangabad #Maharashtra #Reel #Accident #ChhatrapatiSambhajinagar pic.twitter.com/5XxC8fUbfw
— Free Press Journal (@fpjindia) June 18, 2024
Read More: മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു; പകരം മന്ത്രിയെ തീരുമാനിച്ചിട്ടില്ല
Read More: വരുന്നത് പെരുമഴക്കാലം; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിർദേശം
Read More: മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി