News4media TOP NEWS
‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

മകളുടെ വിവാഹ നിശ്ചയക്കിന് എത്തിയ പാചകക്കാരായ ദമ്പതികൾ തമ്മിൽ തല്ലി; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

മകളുടെ വിവാഹ നിശ്ചയക്കിന് എത്തിയ പാചകക്കാരായ ദമ്പതികൾ തമ്മിൽ തല്ലി; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
June 18, 2024

ഹരിപ്പാട്: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്.

മരണപ്പെട്ട മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ കുപ്പത്തറയിൽ ചന്ദ്രൻ എന്ന‌യാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം.

വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹനൻ കുഴഞ്ഞു വീണത്.

ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു. കുഴഞ്ഞു വീണ ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നും പൊലീസ് പറഞ്ഞു.
ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കൾ: ശ്യാം, ശ്യാമിലി.

Related Articles
News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News

അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • News
  • Top News

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റ...

News4media
  • Kerala
  • News
  • Top News

മറിഞ്ഞു വീണ ബൈക്ക് ഓൺ ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് തീപടർന്നു; പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം, സം...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]