കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പ്രഹരം ഭരണവിരുദ്ധ വികാരമെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ നേതാക്കൾ ഈ അഭിപ്രായം ഇതുവരെ പരസ്യമായി പറയാൻ മുതിർന്നിട്ടില്ല. മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെഇ ഇസ്മായിൽ അഭിപ്രായപ്പെട്ടു. (KE Ismail against LDF government after the defeat in Lok sabha elections)
ഭരണവിരുദ്ധ വികാരമുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പരാജയം ഉൾകൊണ്ട് ആവശ്യമായ തിരുത്തലുകൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തണം. ഇല്ലെങ്കിൽ ഇടതുപക്ഷം നശിച്ച് പോകുമെന്നും കെഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.
അതേസമയം സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും ജില്ല എക്സിക്യൂട്ടീവ് യോഗത്തിലും മുഖ്യമന്ത്രിക്ക് എതിരെ സിപിഐ നേതാക്കൾ കനത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമായിരുന്നു സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലെ വിമർശനം
Read More: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Read More: കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി; ജോലിയിൽ പ്രവേശിച്ചു
Read More: ദുബായ് പൊലീസിലേക്ക് എത്തുന്നു, അത്യാധുനിക ടെസ്‌ല സൈബർ ട്രക്ക്; ഇനി ട്രാഫിക് സുരക്ഷ ഇരട്ടിയാകും