തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടി വിമർശിച്ചു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ രൂക്ഷ വിമർശനം നടത്തി.(CPI Against CM Pinarayi Vijayan)
മറ്റു മന്ത്രിമാർക്കെതിരെയും സിപിഎയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂർത്തായി മാറിയെന്നും കൗൺസിൽ വിമർശിച്ചു.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു. സ്ഥാനാത്ഥിത്വത്തെത്തും സിപിഐ രൂക്ഷമായി വിമർശിച്ചു.
Read Also: പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു; പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നാലെ വീണ്ടും ആക്രമണം
Read Also: ചരിത്ര ഗോളോടെ ഞെട്ടിച്ചു, പിന്നെ കീഴടങ്ങി; അല്‍ബേനിയയെ പൂട്ടി ഇറ്റലി