കോട്ടയം പൂഞ്ഞാർ പെരിങ്ങുളം കുടമുരുട്ടിയിൽ തനിച്ച് താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തോട്ടക്കരവയലിൽ ജോമോൻ ജോൺ (46) ആണ് മരിച്ചത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ശനിയാഴ്‌ച രാവിലെ സമീപവാസിയാണ് ജോമോനെ വീടിനു ള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 6ന് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കരിക്കും. തടിജോലികൾ ചെയ്‌തിരുന്ന ജോമോൻ പതിവായി മദ്യപിക്കുമായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് ഇയാൾ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടവരുണ്ട്.